Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കയറാന്‍ സംവരണം വേണ്ടി വരുന്നത് നാണക്കേട്: മെഹുവ മൊയിത്ര

കേരളത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കയറാന്‍ സംവരണം വേണ്ടി വരുന്നത് നാണക്കേട്: മെഹുവ മൊയിത്ര

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ഫെബ്രുവരി 2025 (11:37 IST)
കേരളത്തിലെ ജനസംഖ്യയുടെ പാതിയും സ്ത്രീകളായിട്ടും അവര്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കയറാന്‍ സംവരണം വേണ്ടി വരുന്നത് നാണക്കേടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്ര. മഞ്ചേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരില്‍ 39 ശതമാനം സ്ത്രീകളാണെന്നും മെഹുവ മൊയ്ത്ര പറഞ്ഞു.
 
കൂടാതെ ബിജെപിയുടെ അവകാശവാദങ്ങള്‍ ബംഗാളില്‍ വിലപ്പോവില്ലെന്നും അത് ഒട്ടേറെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ജന്മ നല്‍കിയ മണ്ണാണെന്നും മാധ്യമങ്ങളെ വരുത്തിയിലാക്കിയാണ് ബിജെപി വിജയം നേടുന്നതെന്നും അവര്‍ ആരോപിച്ചു. കേരളത്തില്‍ ഒരു കാര്യത്തിലും മൃദു സമീപനം ഞങ്ങള്‍ക്ക് ഇല്ലെന്നും ഏറ്റെടുത്ത വിഷയത്തിന്റെ അങ്ങേയറ്റം വരെ പോകുമെന്നും പാതിവഴിയില്‍ ഇടില്ലെന്നും അവര്‍ പറഞ്ഞു. 
 
മണിപ്പൂര്‍ പ്രശ്‌നം ഇതിന് ഉദാഹരണമാണെന്നും പാര്‍ലമെന്റില്‍ ഏതു ചര്‍ച്ച വരുമ്പോഴും ഞങ്ങള്‍ മണിപ്പൂര്‍ വിഷയം ഉയര്‍ത്താറുണ്ടെന്നും അവര്‍ വ്യക്തമാക്കി. കേരളത്തിലെ വന്യജീവി ആക്രമണം ഇത്തരത്തില്‍ ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കുന്നു