ഉറക്കം കുറവാണോ? ഹൃദയാഘാതത്തിനു വരെ സാധ്യതയുണ്ട്

സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം, ഇത് ഹൃദയാഘാതത്തിനും കാരണമാകും

രേണുക വേണു
വെള്ളി, 21 ഫെബ്രുവരി 2025 (11:04 IST)
അമിത സമ്മര്‍ദ്ദം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍. ഉത്കണ്ഠ, സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവ ഹാര്‍ട്ട് അറ്റാക്കിലേക്ക് വരെ നയിച്ചേക്കാം. നിരന്തരമായ സമ്മര്‍ദ്ദം മാനസികമായി മാത്രമല്ല ശാരീരികമായും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അവയില്‍ തലവേദന, വയറുവേദന, പിരിമുറുക്കം, പേശികളില്‍ വേദന, ഉറക്കമില്ലായ്മ, കുറഞ്ഞ ഊര്‍ജ്ജം എന്നിവ തുടങ്ങി ഹൃദയാഘാതം വരെ ഉണ്ട്. 
 
സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം, ഇത് ഹൃദയാഘാതത്തിനും കാരണമാകും. നിരന്തരമായ സമ്മര്‍ദ്ദം സര്‍ഗ്ഗാത്മകതയെയും ഉല്‍പാദനക്ഷമതയെയും ബാധിക്കും. ഉറക്കവും സമ്മര്‍ദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സമ്മര്‍ദ്ദം ഉറക്കത്തെ ബാധിക്കും, ഉറക്കക്കുറവ് കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നയിക്കും. 
 
രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് ഉത്തമമാണ്. എപ്പോഴും ജോലിത്തിരക്കില്‍ മുഴുകി ഇരിക്കരുത്. ഉല്ലാസത്തിനും സമയം കണ്ടെത്തണം. വീട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കാരണമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സവാള മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

ബിരിയാണി അമിതമായാല്‍ ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാം?

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments