Webdunia - Bharat's app for daily news and videos

Install App

സൂര്യാഘാതവും സൂര്യതാപവും; ഏതാണ് കൂടുതല്‍ ഹാനികരം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ഫെബ്രുവരി 2025 (16:14 IST)
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും അത് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കുകയും ചെയ്യും. ഇത്തരം അവസ്ഥയാണ് സൂര്യാഘാതം
 
സൂര്യാഘാതത്തെക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും മഞ്ഞ നിറത്തില്‍ ആവുകയും ചെയ്യുന്നതാണ് സൂര്യതപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ഇത് ചികിത്സിച്ചില്ലെങ്കില്‍ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറുവാനും സാധ്യതയുണ്ട്.
 
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം,ശക്തമായ ശരീരവേദന,ചുവന്നു ചൂടായ ശരീരം,തലക്കറക്കം,മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ചിലപ്പോള്‍ അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ഭാഗമായുണ്ടാകാം.
 
സൂര്യാഘാതം ഏറ്റതായി സംശയം തോന്നുകയാണെങ്കില്‍ വെയിലുളള സ്ഥലത്ത് നിന്നു തണുത്ത സ്ഥലത്തേക്കു മാറി നില്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുകയും തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുകയും ചെയ്യണം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സൂര്യാഘാതവും സൂര്യതാപവും; ഏതാണ് കൂടുതല്‍ ഹാനികരം

അബദ്ധത്തിൽ പോലും ഈ 5 ഭക്ഷണ സാധനങ്ങൾക്കൊപ്പം വാഴപ്പഴം കഴിക്കരുത്!

നന്നായി ഉറങ്ങാൻ ലാവെൻഡർ, അറിയാം ഗുണങ്ങൾ

Kiss Day 2025: ഓരോ ചുംബനത്തിനും ഓരോ അര്‍ത്ഥമുണ്ട്; അറിയുമോ ഇക്കാര്യം?

ദിവസവും രാവിലെ ബ്രീത്തിംഗ് വ്യായാമങ്ങൾ ശീലമാക്കു, കാരണമുണ്ട്

അടുത്ത ലേഖനം
Show comments