ചുണ്ടുകൾ കൂടുതൽ ഭംഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. വ്യത്യസ്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഇന്ന് കടകളിലുണ്ട്. ഫാഷനും ആത്മവിശ്വാസത്തിനും വേണ്ടിയാണ് സ്ത്രീകൾ ലിപ്സ്റ്റിക് ഇടുന്നത്. ഭംഗിയും മാനദണ്ഡമാണ്. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെറ്റലുകൾ. ഇവ കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളിൽ 24 മില്ലിഗ്രാം രാസവസ്തുക്കൾ ആണ് എത്തുന്നത്. സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ഫത്താലേറ്റുകൾ എന്ന് വിളിക്കുന്ന ചില രാസഘടകങ്ങൾ ശരീരത്തിലെ ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന എൻഡോക്രൈൻ സിസ്റ്റത്തെ തകരാറിലാക്കാൻ സാധ്യതയുണ്ട്.
* ശരീരത്തിനകത്തേക്ക് വിഷവസ്തുക്കൾ കടന്നുചെല്ലാനുള്ള സാധ്യത
* ശരീരത്തിൽ അർബുദ സാധ്യത ഉണ്ടാക്കുന്ന രാസവസ്തു ഇതിലുണ്ട്
* ചർമത്തിൽ അലർജിയുണ്ടാക്കും
* ചില ലിപ്സ്റ്റിക്ക് ബ്രാൻഡുകൾ ക്യാൻസറിന് കാരണമാകും
* എൻഡോക്രൈൻ സിസ്റ്റത്തെ തകരാറിലാക്കുന്നു
* ലെഡ് നാഡീവ്യൂഹത്തെ ഏറ്റവും ദോഷകരമാം വിധം ബാധിക്കുന്നു