Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

എന്നാല്‍ നായ്ക്കള്‍ എല്ലാവരുടെയും നേരെയല്ല, മറിച്ച് ചില പ്രത്യേക ആളുകളുടെ നേരെ മാത്രമേ കുരയ്ക്കുന്നുള്ളൂ എന്ന് നിങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും.

Why do dogs bark only at certain people

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 5 മെയ് 2025 (20:25 IST)
മനുഷ്യന്റെ ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളായാണ് നായ്ക്കളെ കണക്കാക്കുന്നത്. അവ വീടിന് കാവല്‍ നില്‍ക്കുക മാത്രമല്ല, ഒരു കുടുംബാംഗത്തെപ്പോലെ സ്‌നേഹിക്കുകയും ചെയ്യുന്നു. എന്നാല്‍ നായ്ക്കള്‍ എല്ലാവരുടെയും നേരെയല്ല, മറിച്ച് ചില പ്രത്യേക ആളുകളുടെ നേരെ മാത്രമേ കുരയ്ക്കുന്നുള്ളൂ എന്ന് നിങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. അതിന് പിന്നില്‍ പ്രത്യേക കാരണങ്ങളുമുണ്ട്. നായ്ക്കള്‍ മനുഷ്യ ശരീരഭാഷ വളരെ ശ്രദ്ധാപൂര്‍വ്വം മനസിലാക്കുന്നവരാണ്. ഒരാള്‍ പെട്ടെന്ന് കൈ വീശുകയോ, വേഗത്തില്‍ നടക്കുകയോ, കണ്ണുകളിലേക്ക് നോക്കുകയോ ചെയ്താല്‍, നായയ്ക്ക് അത് ഭയമായി തോന്നുകയും അവര്‍ക്ക് നേരെ കയരയ്ക്കുകയും ചെയ്യുന്നു. 
 
നേരെമറിച്ച്, ആരെങ്കിലും ശാന്തമായും സ്‌നേഹത്തോടെയും അടുത്തെത്തിയാല്‍, നായയ്ക്ക് സ്‌നേഹം തോന്നുകയും കുരയ്ക്കുന്നതിന് പകരം വാല്‍ ആട്ടുകയും ചെയ്യും. നായ്ക്കള്‍ക്ക് മനുഷ്യനേക്കാള്‍ പലമടങ്ങ് ശക്തമായി ഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ട്. അവ ഓരോ വ്യക്തിയുടെയും തനതായ ഗന്ധം തിരിച്ചറിയുന്നു. 
 
ആരുടെയെങ്കിലും വസ്ത്രത്തിന് വിചിത്രമായതോ ശക്തമായതോ ആയ ഗന്ധമുണ്ടെങ്കില്‍ അതായത് മദ്യം, മൃഗങ്ങളുടെ ഗന്ധം, അല്ലെങ്കില്‍ ശക്തമായ പെര്‍ഫ്യൂം പോലുള്ളവ - ഉണ്ടായാല്‍ ഒരു നായ ജാഗ്രത പാലിക്കുകയും കുരയ്ക്കാന്‍ തുടങ്ങുകയും ചെയ്‌തേക്കാം. അതുപോലെ തന്നെ ചിലപ്പോള്‍ ആരെങ്കിലും നായയെ മുമ്പ് ഭയപ്പെടുത്തിയിട്ടുണ്ടങ്കിലോ, ഒരാള്‍ക്ക് അതേ മണം വന്നാലോ സമാനമായ വസ്ത്രം ധരിച്ചാലോ, മുന്‍കാല അനുഭവം കാരണം നായ ഭയപ്പെടുകയും ഉടനടി പ്രതികരിക്കുകയും ചെയ്യുന്നു. 
 
കൂടാതെ നായ്ക്കള്‍ അവരുടെ തെരുവ്, വീട് അല്ലെങ്കില്‍ പ്രദേശം തങ്ങളുടേതാണെന്ന് കരുതുന്നു. ഒരു അപരിചിതന്‍ അടുത്തെത്തുമ്പോള്‍, അവ കുരച്ച് ഇത് എന്റെ സ്ഥലമാണെന്ന് മുന്നറിയിപ്പ് നല്‍കുന്നു - അത് നായകളുടെ ഒരുരീതിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഫ്രിജറേറ്ററില്‍ ഈ മൂന്ന് പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ക്യാന്‍സറിന് വരെ കാരണമാകാം