Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേഷ്യവും മുന്‍കോപവും ഉണ്ടോ? ഇത്തരക്കാരെ കിടപ്പറയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല !

പുരുഷന്‍മാരുടെ ഒരു സ്വഭാവം കിടപ്പറയില്‍ സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്

Women, Man, Women Psychology, Women does not like man who angry more, Woman and Man, സ്ത്രീകള്‍, പുരുഷന്‍മാര്‍, സ്ത്രീ പുരുഷബന്ധം, സ്ത്രീ മനശാസ്ത്രം

രേണുക വേണു

, ചൊവ്വ, 5 ഓഗസ്റ്റ് 2025 (18:20 IST)
Couples

സ്ത്രീകളിലും പുരുഷന്‍മാരിലും ലൈംഗികത വളരെ വ്യത്യസ്തമാണ്. സാവധാനത്തില്‍ മാത്രമേ സ്ത്രീകളില്‍ ലൈംഗിക ഉത്തേജനം നടക്കൂ. പുരുഷന്‍മാരില്‍ നേരെ തിരിച്ചും. സ്ത്രീകള്‍ കിടപ്പറയില്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് ഫോര്‍പ്ലേയാണ്. ഫോര്‍പ്ലേ എത്ര സമയം നീണ്ടുനില്‍ക്കുന്നോ അത്രത്തോളം വിജയകരമായിരിക്കും നിങ്ങളുടെ ലൈംഗികബന്ധവും. 
 
പുരുഷന്‍മാരുടെ ഒരു സ്വഭാവം കിടപ്പറയില്‍ സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. അത്തരം സ്വഭാവമുള്ള പുരുഷന്‍മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്നാണ് പഠനം. പുരുഷന്‍മാരിലെ ദേഷ്യവും മുന്‍കോപവും ആണ് അത്. 
 
ലൈംഗികബന്ധത്തിനിടെ പുരുഷന്‍ അകാരണമായി ദേഷ്യപ്പെടുന്നത് സ്ത്രീകളെ മാനസികമായി തകര്‍ക്കുന്നു. ലൈംഗിക ഉത്തേജനത്തിനു കൂടുതല്‍ സമയമെടുക്കുമ്പോഴാണ് പുരുഷന്‍മാര്‍ പൊതുവെ സ്ത്രീകളോട് ദേഷ്യപ്പെടുന്നത്. അങ്ങനെ ദേഷ്യപ്പെട്ടാല്‍ അത് സ്ത്രീകളിലെ ഇന്‍സെക്യൂരിറ്റി വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ലൈംഗികബന്ധത്തിനിടെ ദേഷ്യപ്പെടുന്ന പുരുഷന്‍മാരുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പിന്നീട് സ്ത്രീകള്‍ക്ക് മടുപ്പും നിരുത്സാഹവും തോന്നുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഒരു ദിവസം ഏതെങ്കിലും കാരണത്താല്‍ സെക്സ് പരാജയപ്പെട്ടാല്‍ അതിന്റെ പേരില്‍ പങ്കാളിയെ പഴിക്കുന്നത് ചീത്ത ശീലമാണ്. അങ്ങനെ പഴിക്കുന്നവരുമായി പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളെ അമിതമായി പ്രശംസിക്കുന്നുണ്ടോ, അയാള്‍ക്ക് നിങ്ങളോട് പ്രണയമാണ്!