Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൂങ്ങിയ മാറിടങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ടോ ?; ടെന്‍‌ഷന്‍ വേണ്ട, പരിഹാരമുണ്ട്

തൂങ്ങിയ മാറിടങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ടോ ?; ടെന്‍‌ഷന്‍ വേണ്ട, പരിഹാരമുണ്ട്

തൂങ്ങിയ മാറിടങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ടോ ?; ടെന്‍‌ഷന്‍ വേണ്ട, പരിഹാരമുണ്ട്
, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (16:05 IST)
മുപ്പതു കടക്കുന്നതോടെ സ്‌ത്രീകളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്ന അവസ്ഥ. പ്രസവശേഷമാകും മിക്കവരും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നത്. ഇതോടെ പലരും അപകര്‍ഷതാബോധത്തിലാകുകയും വസ്‌ത്രധാരണത്തില്‍ മാറ്റം വരുത്തുകയും ചെയ്യാറുണ്ട്.

തൂങ്ങിയ മാറിടങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ പല വിദ്യകളും ഉണ്ടെങ്കിലും സ്‌ത്രീകള്‍ ശ്രദ്ധിക്കാറില്ല. പ്രായം മുപ്പത് കഴിഞ്ഞെന്നും, താനിപ്പോള്‍ കുട്ടികളുടെ അമ്മയുമാണെന്ന തോന്നലുമാണ് ഇതിനു കാരണം. ഒലീവ് ഓയില്‍, റോസ്‌മേരി ഓയില്‍ എന്നിവ ഉപയോഗിച്ച് മസാജ് ചെയ്‌താന്‍ മാറിടത്തിന് ഉറപ്പ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് മിക്ക സ്‌ത്രീകള്‍ക്കും അറിയില്ല.

ചര്‍മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിവുള്ള ഒന്നാണ് ഒലീവ് ഓയില്‍. കോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കാനും പുതുജീവന്‍ പ്രധാനം ചെയ്യുന്നതിനും മികച്ചതാണിത്. ആന്റിഓക്‌സിഡന്റ്, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയിട്ടുള്ള റോസ്‌മേരി ഓയില്‍ മാറിടത്തിലെ കോശങ്ങള്‍ക്കുറപ്പ് നല്‍കും.

ഒലീവ് ഓയിലും റോസ്‌മേരി ഓയിലും കൃത്യമായ അളവില്‍ ലയിപ്പിച്ചശേഷം മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യണം. 15 മിനിറ്റോളം നേരം ഇത് തുടരണം. രണ്ടു മാസത്തോളം  മുടക്കം കൂടാതെ മസാജ് തുടര്‍ന്നാല്‍ മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്ന അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈപ്പത്തിയുടെ നിറം പറയും ഒരാളുടെ സ്വഭാവം എന്താണെന്ന്