സിസേറിയന് ശേഷം എത്ര ദിവസം വിശ്രമം ?; ലൈംഗികബന്ധം എപ്പോള്‍ ?

വ്യാഴം, 9 മെയ് 2019 (19:53 IST)
പ്രസവത്തിന് ശേഷം ലൈംഗികബന്ധം എപ്പോള്‍ എന്ന ആശങ്ക സ്‌ത്രീകളിലും പുരുഷന്മാരിലും ഒരു പോലെയാണ്. സിസേറിയന്‍ ആണെങ്കില്‍ ഇക്കാര്യത്തില്‍ ടെന്‍ഷന്‍ കൂടുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒരു ഡോക്‍ടറെ കണ്ട ശേഷം മാത്രം തീരുമാനം എടുക്കാവുന്ന ഒന്നാണ് സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം എന്നത്. സിസേറിയന്‍ കഴിഞ്ഞ് മിനിമം ആറാഴ്ച കഴിഞ്ഞേ ലൈംഗികമായി ബന്ധപ്പെടാവൂ എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

ഈ സമയത്താണ് ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരിക. മുറിവ് ഉണങ്ങാന്‍ ഏറ്റവും കുറഞ്ഞത് ആറ് ആഴ്ച എടുക്കും. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ബന്ധപ്പെടുമ്പോള്‍ വയറില്‍ മുറിപ്പാടുണ്ടെന്ന ബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്.

സിസേറിയന്‍ കഴിഞ്ഞ് കഴിയുന്നതും നേരത്തേ ലഘു വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടത് അത്യാവശ്യമാണ്.
ഡീപ് ബ്രീതിങ്, മിതമായ നടത്തം എന്നിവ ഇതില്‍പ്പെടും. അടുത്തപടിയായി അടിവയറിനുള്ള വ്യായാമം, ഭഗപേശികളുടെ വ്യായാമം തുടങ്ങിയവ ചെയ്യാം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സൗന്ദര്യ സംരക്ഷണത്തിൽ കോഫിക്കുള്ള ഈ കഴിവുകൾ ആരെയും അമ്പരപ്പിക്കും !