Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭകാലത്ത് ചായയും കാപ്പിയും കുടിക്കാമോ ?

ഗർഭകാലത്ത് ചായയും കാപ്പിയും കുടിക്കാമോ ?

ഗർഭകാലത്ത് ചായയും കാപ്പിയും കുടിക്കാമോ ?
, വെള്ളി, 28 ഡിസം‌ബര്‍ 2018 (11:52 IST)
ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം കണക്കിലെടുത്ത് ഗർഭകാലത്ത് ചായയും കാപ്പിയും കുടിക്കാമോ എന്ന സംശയം പല സ്‌ത്രീകളിലുമുണ്ട്. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കാത്ത ദമ്പതികള്‍ കുറവാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

അമേരിക്കൻ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ (ACOG) പഠനപ്രകാരം ഗർഭകാലത്ത് ചായയും കാപ്പിയും ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.

ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്റെ സാന്നിധ്യം ഗർഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്നും കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് കേടാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഗർഭസ്ഥശിശുവിന്റെ ശരിയായ വളർച്ചയെ തിരിച്ചടിക്കാനുള്ള ഘടകങ്ങള്‍ കാ‍പ്പിയിലും ചായയിലും ഉണ്ടെന്നും വിദഗ്ദര്‍ പറയുന്നു. അമിതമായി ചായയും കാപ്പിയും കുടിക്കുന്ന സ്‌ത്രീകള്‍ക്കാണ് ഈ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിമ്മിനേക്കാൾ മികച്ച വ്യായാമം സെക്സ്, രതിയുടെ അനുഭൂതി അനുഭവിച്ചറിയേണ്ടത് ഇങ്ങനെ