കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്എംപിവി( ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ മുതലേ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ്. എച്ച്എംപിവി. രോഗം സ്ഥിരീകരിച്ച 2 കുട്ടികളും അന്താരാഷ്ട്ര നടത്തിയിട്ടില്ല എന്നതിനാല്‍ തന്നെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
3 മാസവും 8 മാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജാഗ്രതയുടെ ഭാഗമായുള്ള ഐസിഎംആറിന്റെ പതിവ് നിരീക്ഷണത്തിലാണ് കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2 കുഞ്ഞുങ്ങളും ഇപ്പോള്‍ ബെംഗളുരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.