Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭകാലത്തെ ക്യാൻഡ് ഫുഡ് ഉപയോഗം; ദോഷവശങ്ങൾ ഇവയൊക്കെ!

ഗർഭകാലത്തെ ക്യാൻഡ് ഫുഡ് ഉപയോഗം; ദോഷവശങ്ങൾ ഇവയൊക്കെ!
, ചൊവ്വ, 26 ഫെബ്രുവരി 2019 (13:30 IST)
ഓരോ പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സമയമാണ് ഗർഭകാലം. ഏറെ ശ്രദ്ധ കൽപ്പിക്കെണ്ട സമയം. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കേണ്ട സമയം കൂടിയാണിത്.

ആരോഗ്യ കാര്യങ്ങളിൽ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ട സമയമാണ് ഗർഭകാലം. ഈ അവസ്ഥയില്‍ ക്യാൻഡ് ഫുഡ് കഴിക്കുന്ന ശീലം ഭൂരിഭാഗം സ്‌ത്രീകളിലും കാണാറുണ്ട്. ഈ ആ‍ഹാര രീതി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ബോസ്റ്റ്ൺ സർവകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.

ക്യാൻഡ് ഫുഡ് പതിവാക്കുന്നത് ഗർഭധാരണത്തെ മോശമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്യാൻഡ് ഫുഡിലൂടെ ബിസ്ഫിനോൾ എന്ന കെമിക്കല്‍ ശരീരത്തിലെത്തും. ഇതോടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയേയും
ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കുകയും ചെയ്യും.

ഗർഭിണികൾ ക്യാൻഡ് ഫുഡ് കഴിക്കുന്നത് ഗർഭസ്ഥശിശുവിന് ദോഷമാണ്. എൻഡക്രൈൻ വ്യവസ്ഥയെയും ഇതു ബാധിക്കും. ആർത്തവചക്രത്തെ തകിടം മറിക്കുന്നതിനൊപ്പം അണ്ഡാശയത്തിന്റെ പ്രവർത്തനങ്ങളില്‍ വ്യതിചലനം ഉണ്ടാകുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാന്‍സര്‍ തടയും, ശരീരകാന്തി വര്‍ദ്ധിപ്പിക്കും; ഉണക്ക മുന്തിരിയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല!