Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലം എത്തി, ഒപ്പം മഴക്കാലരോഗങ്ങളും- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൈറൽഫീവർ പ്രശ്നമാകുന്നതെങ്ങനെ?

മഴക്കാലം എത്തി, ഒപ്പം മഴക്കാലരോഗങ്ങളും- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
, വ്യാഴം, 21 ജൂണ്‍ 2018 (12:02 IST)
കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറ എന്നു പറയുന്നത് ആരോഗ്യം തന്നെയാണ്.  മഴക്കാലം വന്നതോടെ മഴക്കാലരോഗങ്ങളും വീടിന് പടികടന്നെത്തിയിരിക്കുകയാണ്. 
ആരോഗ്യത്തെ കടന്നാക്രമിക്കുന്ന വൈറൽപനികൾ അഥവാ പകർച്ചാപനികൾ ഇന്ന് വ്യാപകമാണ്. മനുഷ്യരുടെ ആരോഗ്യത്തിൽ ഏറ്റവും ദാരുണമായ ഒന്നാണ് പകർച്ചപ്പനി. പനിയും പകർച്ചപ്പനിയും പടർന്നു പിടിക്കാൻ ഉള്ളതിന്റെ പ്രധാനകാരണം മഴക്കാലമാണ്. മഴക്കാലങ്ങളിലാണ് കൂടുതലും പകർച്ചപ്പനികൾ വ്യപിക്കുന്നത്. 
 
പകർച്ച പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരികയാണ്. കാലവർഷം ശക്തി പ്രാപിച്ചതാണ് ഇതിന്റെ കാരണം. വൈറൽഫീവർ വ്യത്യസ്തമാകാൻ കാരണമെന്തെന്നറിയാമോ?.
 
വൈറൽഫീവർ
 
ഏറ്റവും വ്യാപകമായ രീതിയിൽ വളരെ പെട്ടന്ന് പടർന്ന് പിടിക്കുന്ന പനിയാണ് വൈറൽഫീവർ. ഫ്ലൂവെന്നും ഇതിനെ വിളിക്കും. മഴക്കാലങ്ങളിലാണ് ഇത് വ്യാപകമാകുന്നത്, കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കടന്നാക്രമിക്കാൻ വൈറൽഫീവറിന് മടിയില്ല. റൈനോ വൈറസ്, അഡിനോ വൈറസ്, കൊറോണ വൈറസ് തുടങ്ങിയവയാണ് രോഗകാരികളായ വൈറസുകള്‍. 
 
ലക്ഷണങ്ങൾ: മൂക്കൊലിപ്പ്, ചെറിയ പനി, തലവേദന, തുമ്മൽ, തൊണ്ടവേദന, തൊണ്ടയിൽ കിരുകിരുപ്പ് തുടങ്ങിയവയാണ് വൈറൽഫീവറിന്റെ ലക്ഷണങ്ങൾ. അതിശക്തമായ പനിയില്ല എന്നത് തന്നെ ആശ്വാസമാണ്. സാധാരണഗതിയില്‍ നാലോ അഞ്ചോ ദിവസങ്ങള്‍കൊണ്ട് പനി പൂര്‍ണമായും അപ്രത്യക്ഷമാകുന്നു.
 
മുൻകരുതലുകൾ
 
പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ തുടങ്ങിയവ ഒഴിവാക്കല്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കല്‍, ശുദ്ധജലം മാത്രം കുടിക്കല്‍ (തിളപ്പിച്ചാറിയ വെള്ളവും ആവാം), ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യല്‍ (യോഗ, നടത്തം, നീന്തല്‍ തുടങ്ങിയവ). കൈകൾ വൃത്തിയായി കഴുകുക. നല്ല ആഴത്തിൽ ഉറങ്ങുക, ആരോഗ്യത്തിന് നല്ലതായ കട്ടൻ ചായയും ഗ്രീൻ ടീയും കുടിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിപ്‌സ്‌റ്റിക് ഉപയോഗിക്കുന്ന സ്‌ത്രീകള്‍ ഇതറിഞ്ഞിരിക്കണം