Webdunia - Bharat's app for daily news and videos

Install App

ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ രോഗങ്ങള്‍ ഓടിയൊളിക്കും

Webdunia
തിങ്കള്‍, 6 മെയ് 2019 (18:38 IST)
ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബീറ്റ്‌റൂട്ട്.

എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കരുത്ത് പകരുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഈ പച്ചക്കറിയില്‍ അടങ്ങിയിട്ടുണ്ട്. അമിത വണ്ണം കുറയുന്നതിനും ബീറ്റുറൂട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. കൂടാതെ ദഹന പ്രക്രീയ വേഗത്തിലാക്കാനും വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ബീറ്റുറൂട്ട് കേമനാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്‌റൂട്ടില്‍. വിറ്റാമിന്‍ ബി ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മറവിരോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.

ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ പ്രമേഹം കുറയ്‌ക്കാനും ഇതിലൂടെ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയും. മാനസികാരോഗ്യം ഉറപ്പുവരുത്തുന്നു. കായികാദ്ധ്വാനം ചെയ്യുന്നവരും കായികതാരങ്ങളും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് ഊർജ്ജവും ആരോഗ്യവും നിലനിറുത്താം.

ഓ‌ർമ്മശക്തി വർദ്ധിപ്പിക്കാനും അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാനും ഉത്തമം. ദിവസവും രാവിലെ ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാം. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിലൂടെ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനാവും. അകാല വാർദ്ധക്യം തടയാനും സൗന്ദര്യപ്രശ്നങ്ങൾ പരിഹരിക്കാനും മികച്ചത്. ദഹനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബീറ്റ്‌റൂട്ട് ജ്യൂസ് നിത്യവും കഴിക്കുക.

അതുപോലെ ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തില്‍ പവ്വര്‍ഫുള്‍ ആയ ആന്റിഓക്‌സിഡന്റുകള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യുന്നു. മെറ്റബോളിസം ഉയരുന്നതുവഴി അമിത വണ്ണം ഒഴിവാക്കാനും സാധിക്കും. പോളിഫിനോള്‍സും ബീറ്റെയ്‌നും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും പല രോഗാവസ്ഥകളെയും തരണം ചെയ്യാനും സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

തണുപ്പ് സമയത്ത് എല്ലുകളില്‍ വേദന തോന്നും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ

രണ്ട് ഇഡ്ഡലിക്കൊപ്പം ഇതുകൂടി കഴിക്കുക; വിശപ്പ് മാറും

മുറ്റത്തെ മുല്ലയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

അടുത്ത ലേഖനം
Show comments