Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈകുന്നേരം വ്യായാമം ചെയ്‌താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ ?

വൈകുന്നേരം വ്യായാമം ചെയ്‌താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ ?
, ശനി, 4 മെയ് 2019 (19:57 IST)
ശരീരത്തിന് കരുത്തും അഴകും പകരുന്നതാണ് വ്യായാമം. പുരുഷന്മാരെ പോലെ സ്‌ത്രീകളും വ്യായാം ചെയ്യാന്‍ ഇന്ന് സമയം കണ്ടെത്തുന്നുണ്ട്. ജീവിത ശൈലിയിലെ മാറ്റവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഇതിനു കാരണം.

പലരിലുമുള്ള സംശയമാണ് വ്യായാമം ചെയ്യേണ്ടത് രാവിലെയോ വൈകിട്ടോ എന്നത്. രാവിലെയുള്ള വ്യായാമമാണ് ശരീരത്തിന് നല്ലതെന്ന വിശ്വാസമാണ് പലരിലും ഉള്ളത്. വൈകുന്നേരങ്ങളിലെ വ്യായാമം നല്ലതാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ പോലും പല തിരിച്ചടികളും ഉണ്ടാകാം.

വൈകുന്നേരം വർക്ക് ഔട്ട് ചെയ്യുമ്പോള്‍ കൂടുതൽ ക്ഷീണിതരാകുമെന്നും ഉറങ്ങാൻ കിടന്നാൽ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും രാവിലെ ഉണരാന്‍ വൈകുമെന്നും പറയുന്നു. അതിനൊപ്പം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുകയും ചെയ്യും.

അതേസമയം, എക്‌സ്പെരിമെന്റല്‍ ഫിസിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വൈകുന്നേരങ്ങളിലെ വ്യായാമം ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നാണ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൈറോയിഡ് രോഗമുള്ളവര്‍ എന്തൊക്കെ കഴിക്കണം ?