രോഗങ്ങള്‍ തടയുന്നതിലും പ്രതിരോധിക്കുന്നതിലും കേമന്‍; അറിഞ്ഞിരിക്കണം മല്ലിയിലയുടെ ഗുണങ്ങള്‍

രോഗങ്ങള്‍ തടയുന്നതിലും പ്രതിരോധിക്കുന്നതിലും കേമന്‍; അറിഞ്ഞിരിക്കണം മല്ലിയിലയുടെ ഗുണങ്ങള്‍

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (14:31 IST)
മലയാളി വീട്ടമ്മമാര്‍ അടുക്കളിയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഒന്നാണ് മല്ലിയില. ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നമായ മല്ലിയില തമിഴര്‍ക്ക് പ്രീയങ്കരമാണ്. വിഭവങ്ങള്‍ക്ക് സ്വാദും മണവും നല്‍കുന്നതിലുപരി പല രോഗാവസ്ഥകള്‍ക്കുമുള്ള ഉത്തമ മരുന്ന് കൂടിയാണ് മല്ലിയില.

പറഞ്ഞാല്‍ തീരാത്ത ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് മല്ലിയിലയില്‍. പൊട്ടാസ്യം, വിറ്റാമിന്‍ സി, ഇരുമ്പ്, ഓക്സാലിക് ആസിഡ്, തിയാമൈന്‍, ഫോസ്ഫറസ്, റിബോഫ്ലാവിന്‍, സോഡിയം കരോട്ടിന്‍, കാല്‍സ്യം, നിയാസിന്‍ തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ഭക്ഷ്യയോഗ്യമായ ഒന്നാണ് മല്ലിയില.

ദഹനപ്രക്രിയ വേഗത്തിലാക്കാനും വിശപ്പ് വര്‍ദ്ധിപ്പിക്കാനും മല്ലിയിലയ്‌ക്ക് സാധിക്കും. ലിനോലിക് ആസിഡ്, പാമിറ്റിക് ആസിഡ്, ഒലേയിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി), സ്റ്റെയാറിക് ആസിഡ് തുടങ്ങിയവ അടങ്ങിയ മല്ലിയില ശരീരത്തിലെ കൊളസ്ട്രോളിനെതിരെ പ്രവര്‍ത്തിക്കുകയും ഹൃദയാഘാതത്തെ തടയുകയും ചെയ്യും.

അണുബാധയെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും മല്ലിയിലയ്‌ക്ക് കഴിയും. ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, ആന്റി ​ഫംഗല്‍ എന്നിവയില്‍ സമ്പന്നമായ മല്ലിയില ചര്‍മ്മ രോഗങ്ങള്‍ക്കുള്ള ഉത്തമ മരുന്ന് കൂടിയാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റ്സ്, ഫോസ്‍ഫറസ് പോലുള്ള മിനറലുകള്‍ അടങ്ങിയിട്ടുള്ളതില്‍ കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകള്‍ തടയാന്‍ മല്ലിയിലയ്‌ക്ക് കഴിയും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തൂങ്ങിയ മാറിടങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ടോ ?; ടെന്‍‌ഷന്‍ വേണ്ട, പരിഹാരമുണ്ട്