കുഞ്ഞുങ്ങളിലെ ഉച്ചയുറക്കം നല്ലതോ ? അറിയൂ ഇക്കാര്യങ്ങൾ !

ബുധന്‍, 5 ജൂണ്‍ 2019 (16:31 IST)
കുഞ്ഞുങ്ങളെ ഉച്ചക് ഉറക്കുക എന്നത് നമ്മുടെ നാട്ടിലെ ഒരു പതിവാണ്, അങ്കൻവാടികളിൽ ഉൾപ്പടെ കുഞ്ഞുങ്ങളെ ഉച്ചക്ക് ഉറങ്ങാൻ അനുവദിക്കാറുണ്ട്. ഈ ശീലം നല്ലതാണോ എന്ന് പലരും സംശയം ചോദിക്കാറുണ്ട്. എന്നൽ നല്ലതാണെന്ന് മാത്രമല്ല കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 
 
ഉച്ചയുറക്കം ശീലമാക്കിയ കുട്ടികളിൽ നല്ല ഉൻമേഷവും സന്തോഷവും ഉണ്ടാകുന്നതായും ഉച്ചയുറക്കം കുട്ടികൾക്ക് ഉയർന്ന ഐക്യു നൽകുന്നതായുമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 10നും 12നുമിടയിൽ പ്രായമുള്ള മൂവായിരത്തോളം കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഉത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്. 
 
ഉച്ചമയക്കം ശീലമാക്കിയ കുട്ടികളി ഉയർന്ന ക്ലാസുകളിൽ എത്തുമ്പോഴുള്ള പഠനനിലവാരം പെരുമാറ്റം, ബുദ്ധിശക്തി എന്നിവ കൂടി പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഉച്ചക്ക് ഉറങ്ങുന്ന കുട്ടികൾ പഠന മികവിൽ 7.6 ശതമാനം മുന്നിൽ നിൽക്കുന്നു എന്ന് പഠനത്തിൽ കണ്ടെത്തി. അമേരിക്കയിൽ കുട്ടികളെ ഉച്ചക്ക് ഉറക്കാൻ അനുവദിക്കുന്ന രീതി ഇല്ല. എന്നാൽ ചൈനയിൽ മുതിർന്ന ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ വരെ ഉച്ചക്ക് ഉറങ്ങാൻ അനുവദിക്കാറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം എല്ലാ സ്ത്രീകളും ഒരേപോലെയല്ല, അവരുടെ രതി താത്പര്യങ്ങളും വ്യത്യസ്തമാണ്; പുരുഷന്‍‌മാര്‍ എന്തൊക്കെ അറിയാനിരിക്കുന്നു!