Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്സ്യ വിഭവങ്ങള്‍ ഒഴിവാക്കരുത്; ആസ്‌തമയുള്ളവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെ ?

മത്സ്യ വിഭവങ്ങള്‍ ഒഴിവാക്കരുത്; ആസ്‌തമയുള്ളവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെ ?
, ശനി, 6 ഏപ്രില്‍ 2019 (18:06 IST)
സ്വാഭാവിക ജീവിതത്തെ താറുമാറാക്കുന്ന രോഗാവസ്ഥയാണ് ആസ്‌തമ. ഒരു വ്യക്തിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയ്‌ക്കാണ് ആസ്‌തമ എന്നു പറയുന്നത്. ആസ്തമയുടെ കാരണം ആരോഗ്യ കുറവുതന്നെയാണ്.

ശ്വാസകോശത്തെ സംബന്ധിക്കുന്ന ഗൗരവകരമായ രോഗാവസ്ഥയാണ് ആസ്‌തമ. ആരോഗ്യ കാരണങ്ങള്‍ക്കൊപ്പം ജീവിത സാഹചര്യങ്ങളുമാണ് ഈ അവസ്ഥയ്‌ക്ക് കാരണമാകുന്നത്. പ്രധാന വില്ലന്‍ കാര്‍ബണ്‍ മോണോക്സെഡാണ്.

ഭക്ഷണ കാര്യത്തില്‍ ചില പ്രത്യേക ശ്രദ്ധ ചെലുത്തിയാല്‍ ആസ്‌തമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും ധാരാളമായി കഴിച്ചാൽ ചുമ, നെഞ്ച് വേദന, ശ്വാസമുട്ടൽ എന്നിവ കുറയ്ക്കാൻ സഹായിക്കും.

പതിവായി മത്സ്യം കഴിക്കുന്നത് ആസ്‌തമ ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായടങ്ങിയ മീനെണ്ണയും ആസ്ത്മയുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും.

തലച്ചോറിന്റെയും കേന്ദ്ര നാഡീവ്യവസ്ഥയുടെയും വികാസത്തിനും പ്രവര്‍ത്തനത്തിനും മീനെണ്ണയിലടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡുകളായ 3-യും 6-ഉം പോളിഅന്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും(എന്‍-3) പ്രധാനപങ്കുവഹിക്കുന്നുണ്ട്.

ചില എന്‍-3 ഫാറ്റി ആസിഡുകള്‍ (കടല്‍മത്സ്യങ്ങളില്‍ നിന്നുണ്ടാക്കുന്ന എണ്ണയിലുള്ളത്) ആസ്ത്മ രോഗങ്ങള്‍ 62 ശതമാനത്തോളം കുറയ്ക്കുമ്പോള്‍ എന്‍-6 ഫാറ്റി ആസിഡുകള്‍ (സസ്യ എണ്ണകള്‍) അധികമായി കഴിക്കുന്നത് ആസ്ത്മ 67 ശതമാനം വര്‍ധിപ്പിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എരിവും മസാലയും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, ഇല്ലെങ്കിൽ മൂഡ് പോകും!