Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ടയുടെ മഞ്ഞ അധികം കഴിക്കരുത്; ആരോഗ്യത്തിനു ദോഷം, കാരണം ഇതാണ്

Yellow Part of egg not good for health മുട്ടയുടെ മഞ്ഞ അധികം കഴിക്കരുത്; ആരോഗ്യത്തിനു ദോഷം
, വ്യാഴം, 23 ജൂണ്‍ 2022 (16:42 IST)
മുട്ട ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ദിവസത്തില്‍ ഒരു മുട്ടയെങ്കിലും കഴിക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. മുട്ട പുഴുങ്ങിയോ ഓംലറ്റ് ആയോ അതുമല്ലെങ്കില്‍ ബുള്‍സ്ഐ ആയോ നമ്മള്‍ കഴിക്കും. വൈറ്റമിനും പ്രോട്ടീനും ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥം കൂടിയാണ് മുട്ട. എന്നാല്‍, മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 
 
മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രം 180-300 മില്ലിഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 300 മില്ലിഗ്രാം കൊളസ്ട്രോള്‍ മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. അതുകൊണ്ട് മുട്ടയുടെ മഞ്ഞക്കരു അധികം കഴിച്ചാല്‍ ഒരു ദിവസം വേണ്ട കൊളസ്ട്രോളിന്റെ അളവിനേക്കാള്‍ കൂടുതല്‍ ആകും അത്. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നത് ആരോഗ്യകരമായ കാര്യമാണ്. അപ്പോഴും മുട്ട കഴിക്കുന്നതിനു കൃത്യമായ അളവ് വയ്ക്കണം. ഹൃദ്രോഗമോ എല്‍ഡിഎല്‍ കൊളസ്ട്രോളോ ഉള്ള ആളുകള്‍ ആഴ്ചയില്‍ മൂന്നില്‍ അധികം മുട്ട കഴിക്കാതിരിക്കുകയാണ് നല്ലത്. 
 
കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട കഴിക്കാവുന്നതാണ്. മഞ്ഞക്കരു ഒഴിവാക്കുന്നതാണ് നല്ലത്. സംസ്‌കരിച്ച ഇറച്ചി, മൈദ, പഞ്ചസാര കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍, ട്രാന്‍സ് ഫാറ്റ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണം തുടങ്ങിയവയ്ക്കൊപ്പം മുട്ട ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കാലത്ത് വൃക്ക രോഗങ്ങളെയും സന്ധിവേദനയേയും എങ്ങനെ പ്രതിരോധിക്കാം