മുഖത്തെ ചുളിവുകൾ നീക്കാൻ ചെറുപയർ പാക് !

ശനി, 1 സെപ്‌റ്റംബര്‍ 2018 (13:16 IST)
മുഖസൌന്ദര്യം കാക്കുന്നതിന് പലതരം ക്രീമുകളും ലോഷനുകളും പുരട്ടുന്നവരാണ് നമ്മളിൽ പലരും പ്രത്യേകിച്ച് മുപ്പത് വയസിനു ശേഷം മുഖ ചർമ്മത്തിൽ ചുളിവുകളും പാടുകളും വരാൻ തുടങ്ങും ഇതിനെ ഒഴിവാക്കി എന്നും യൌവ്വനം നിലനിർത്താൻ എറ്റവും നല്ല ഒരു വിദ്യയാണ് ചെറുപയർ ഫെയ്സ് പാക്ക്.
 
ചെറുപയർ പൊടിയിലേക്ക് മുട്ടയുടെ വെള്ളയും ചെറുനാരങ്ങാ നീരും ഒരു ടീസ്പൂൺ തേനും ചേർത്ത മിശ്രിതം ചേർത്താണ് ചെറുപയർ ഫെയ്‌പാക് തയ്യാറാക്കുന്നത്. ഇതിലെ ഓരോ ചേരുവയും മുഖ സൌര്യത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്. 
 
ചെറു ചൂടുവെള്ളത്തിൽ നന്നായി മുഖം കഴുകിയ ശേഷം
കണ്ണിനു ചുറ്റുമുള്ള ഇടമൊഴികെ മുഖത്ത് പാക് തേച്ചു പിടിപ്പിക്കുക. മിശ്രിതം മുഖത്ത് പുരട്ടിയതിനു ശേഷം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളം ഉപയോകിച്ച് കഴുകിക്കളയാം. ചര്‍മത്തിലെ പാടുകള്‍, കുത്തുകള്‍ എന്നിവ മാറാനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ചെറുപയർ ഉത്തമമാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇലക്കറികൾ ക്യാൻസർ പ്രതിരോധത്തിന് ഉത്തമം