Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാത്മീകി രാമായണവും അദ്ധ്യാത്മ രാമായണവും തമ്മിലുള്ള വ്യത്യാസം ഇതാണ്

വാത്മീകി രാമായണവും അദ്ധ്യാത്മ രാമായണവും തമ്മിലുള്ള വ്യത്യാസം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 19 ജൂലൈ 2022 (14:49 IST)
മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമന്‍ അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ ഇതില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്റെ കഥയാണ്.
 
ശാരികപൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛന്‍ ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മാസം കൊണ്ട് വായിച്ചു തീര്‍ക്കേണ്ടത് 24,000 ശ്ലോകങ്ങള്‍; രാമായണം വായിക്കേണ്ടത് ഇങ്ങനെ