Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൂവെള്ള വസ്ത്രത്തിലെ കറ കളയാൻ ചെയ്യേണ്ടത്

തൂവെള്ള വസ്ത്രത്തിലെ കറ കളയാൻ ചെയ്യേണ്ടത്

നിഹാരിക കെ എസ്

, വ്യാഴം, 7 നവം‌ബര്‍ 2024 (12:52 IST)
വെള്ളവസ്ത്രം വാങ്ങുന്നവരുടെ ടെൻഷൻ ആണ് അതിലെങ്ങാനും കറ ആയാൽ എന്ത് ചെയ്യും എന്നത്. വെള്ളനിറത്തിലുള്ള വസ്ത്രങ്ങൾ അതേപോലെ തന്നെ നിലനിർത്തുക എന്നത് കുറച്ച് പണി തന്നെയാണ്. വെളുത്ത വസ്ത്രത്തിന്റെ നിറം അതേ രീതിയില്‍ നില നിര്‍ത്താന്‍ ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം;
 
തണുത്തവെള്ളവും ചൂട്ട് വെള്ളവും സമമായി ചേർത്ത് മിക്സ് ചെയ്യുക. ഇതിലേയ്ക്ക് അപ്പക്കാരം അഥവാ ബേക്കിംഗ് സോഡ ഇടാം. 1 ടേബിള്‍സ്പൂണ്‍ കാരത്തിന് അര സ്പൂണ്‍ വിനാഗിരി ഒഴിയ്ക്കണം.വിനാഗിരിയില്ലെങ്കില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്താലും മതിയാകും. ഇതിലേയ്ക്ക് സോപ്പുപൗഡറോ ലായനിയോ അല്ലെങ്കില്‍ ഷാംപൂവോ ചേര്‍ത്തിളക്കി പതപ്പിക്കുക. ഇതിലേയ്ക്ക് തുണി മുക്കി വയ്ക്കാം.
 
വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് ഇതിലേയ്ക്ക് അരക്കപ്പ് പാല്‍ ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം തുണി അരമണിക്കൂർ കുതിർത്ത് വെയ്ക്കുക.
 
കോളറിലെ ചെളിയും കരയും പോയില്ലെങ്കിൽ അൽപ്പം വെളുത്ത ടൂത്ത്‌പേസ്റ്റ് ചേര്‍ത്ത് കോളറില്‍ ഉരച്ചാല്‍ വേഗം വൃത്തിയാകും.
 
ഇത് പിന്നീട് നല്ല വെള്ളത്തില്‍ കഴുകിയെടുക്കാം. ഇത് വേണമെങ്കില്‍ വാഷിംഗ് മെഷീനിലും ഇട്ട് കഴുകിയെടുക്കാം. ഇതുപോലെ വെള്ളവസ്ത്രങ്ങള്‍ വേറെയിട്ട് കഴുകിയെടുക്കണം. മറ്റ് കളറുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ഇത് കഴുകുമ്പോള്‍ വെള്ളനിറം മങ്ങിപ്പോകും. ഇനി ഒരു കാര്യം കൂടി ചെയ്യാനുണ്ട്. റാണിപാല്‍ എന്ന വൈറ്റ്‌നര്‍ വെള്ളത്തില്‍ ഇട്ട് നല്ലതുപോലെ മിക്‌സ് ചെയ്‌തെടുക്കാം. ഇതിലേയ്ക്ക് കഴുകി വച്ചിരിയ്ക്കുന്ന വെളളവസ്ത്രം മുക്കിക്കൊടുക്കാം. ഇത് 10 മിനിറ്റ് ശേഷം ഇത് പുറത്തെടുത്ത് പിഴിഞ്ഞ് ഉണക്കിയെടുക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖം വെട്ടിത്തിളങ്ങാൻ കൊറിയൻ ജെൽ: വീട്ടിലുണ്ടാക്കാം