സെലന്‍സ്‌കി അമേരിക്കയോട് പരസ്യമായി മാപ്പുപറയുമെന്ന് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ; അക്രമി ആരാണെന്ന് ഓര്‍ത്തിരിക്കണമെന്ന് സെലന്‍സ്‌കി
, ചൊവ്വ, 4 മാര്‍ച്ച് 2025 (10:34 IST)
വൈറ്റ് ഹൗസിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ യുക്രൈന്‍-അമേരിക്ക ബന്ധം വഷളായിരിക്കുകയാണ്. യുക്രൈനിനുള്ള എല്ലാ സൈനിക സഹായവും അമേരിക്ക മരവിപ്പിച്ചുവെന്ന വാര്‍ത്തയാണ് വരുന്നത്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് അമേരിക്കയുടെ നിര്‍ണായ തീരുമാനം. യുദ്ധം അവസാനിപ്പിക്കാന്‍ സെലന്‍സ്‌കി തയ്യാറായാല്‍ സഹായം തുടരുമെന്നാണ് വൈറ്റ്ഹൗസ് പറയുന്നത്.
അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ചയിലുണ്ടായ തര്‍ക്കങ്ങളില്‍ സെലന്‍സ്‌കിയില്‍ നിന്ന് പരസ്യ ക്ഷമാപണവും അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്. ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കഠിനമേറിയതായിരുന്നു എന്ന് മാധ്യമങ്ങളോട് സെലന്‍സ്‌കി സംസാരിക്കാവെ വ്യക്തമാക്കിയിരുന്നു. അക്രമി ആരാണെന്ന് സഖ്യകക്ഷികള്‍ ഓര്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ധാതു വിഭവങ്ങള്‍ സംബന്ധിച്ച് അമേരിക്കയുമായി കരാറില്‍ ഒപ്പിടാന്‍ താന്‍ ഇപ്പോഴും തയ്യാറാണെന്ന് സെലന്‍സ്‌കി കഴിഞ്ഞദിവസം വ്യക്തമാക്കി. വാഷിംഗ്ടണില്‍ നിന്നും മടങ്ങിയത് ഒരു കരാറും ഇല്ലാതെയാണ്. അമേരിക്കയുമായി ക്രിയാത്മകമായ സംഭാഷണത്തിന് താനിപ്പോഴും തയ്യാറാണ്. പക്ഷേ യുക്രെയിന്റെ നിലപാട് കേള്‍ക്കണം എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
Follow Webdunia malayalam
അടുത്ത ലേഖനം