കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടിയാണ് കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദന്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി ചുമതലകളിലെ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കുമെന്നും എംവി ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഇളവുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തന്നെ ഇളവ് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്‍ട്ടി ഒറ്റയ്ക്ക് 50% വോട്ട് നേടുക എന്നതാണ് ലക്ഷ്യമെന്നും സിപിഎമ്മിന്റെ സ്വാധീനം സ്വന്തം നിലയില്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.