Webdunia - Bharat's app for daily news and videos

Install App

‘ട്രംപുമായി ഡസന്‍ കണക്കിന് പ്രാവശ്യം ലൈംഗികബന്ധം നടത്തി, തന്നെ വിളിക്കുന്നത് ‘ബേബി’യെന്ന്’- മെലാനിയയോട് മാപ്പ് പറയുന്നുവെന്നും മോഡല്‍

‘ട്രംപുമായി ഡസന്‍ കണക്കിന് പ്രാവശ്യം ലൈംഗികബന്ധം നടത്തി, തന്നെ വിളിക്കുന്നത് ‘ബേബി’യെന്ന്’- മെലാനിയയോട് മാപ്പ് പറയുന്നുവെന്നും മോഡല്‍

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (18:14 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പരസ്യമാക്കി മുന്‍ പ്‌ളേബോയി മോഡല്‍ കരണ്‍ മക്‌ഡോഗല്‍ രംഗത്ത്. വ്യാഴാഴ്ച രാത്രി സിഎന്‍എന്‍ ചാനല്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിനൊപ്പമുള്ള കിടപ്പറ ബന്ധത്തെക്കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയത്.

പത്ത് മാസത്തോളം ട്രംപുമായി മാനസികമായും ശാരീരികമായും ബന്ധം പുലര്‍ത്തിയെന്ന് മക്‌ഡോഗല്‍ പറയുന്നു. 2006ല്‍ ബേവര്‍ലി ഹില്‍സിലെ ഹോട്ടലില്‍ വെച്ചായിരുന്നു ആദ്യത്തെ ലൈംഗികബന്ധം നടന്നത്. യാത്ര പറഞ്ഞിറങ്ങിയ എനിക്ക് അദ്ദേഹം പണം നല്‍കിയെങ്കിലും ഞാന്‍ വാങ്ങിയില്ല. താന്‍ അത്തരക്കാരിയല്ലെന്ന് പറയുകയും ചെയ്‌തുവെന്നും അവര്‍ വ്യക്തമാക്കി.

അന്ന് ട്രംപിന്റെ മുറിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ സങ്കടം സഹിക്കാന്‍ സാധിച്ചില്ല. അത്രമാത്രം ആകര്‍ഷണീയനും തൃപ്തികരവുമായിരുന്നു ആ സമയം. പിന്നീട് കാണാമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെങ്കിലും അങ്ങനെ സംഭവിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും മക്‌ഡോഗല്‍ പറയുന്നു.

തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടുകയും ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, കാലിഫോര്‍ണിയ തുടങ്ങിയ പലയിടങ്ങളിലും ഒരുമിച്ച് പോകുകയും അവിടയെല്ലാം വെച്ച് ഡസന്‍ കണക്കിന് പ്രാവശ്യം ലൈംഗികതയില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നെ ബേബിയെന്നോ സുന്ദരിയായ കരണ്‍ എന്നോ ആയിരുന്നു ട്രംപ് വിളിച്ചിരുന്നത്. എന്നാല്‍, ഈ കണ്ടു മുട്ടലുകളും കൂടിക്കാഴ്‌ചകളും എന്നും കണ്ണീരിലാണ് അവസാനിച്ചിരുന്നതെന്നും മക്‌ഡോഗല്‍ പറയുന്നു.

2007 ഏപ്രിലില്‍ വേര്‍പിരിയും വരെ പത്തു മാസത്തോളം ട്രംപുമായി എല്ലാ തരത്തിലുമുള്ള ബന്ധം തുടര്‍ന്നു. ഈ ബന്ധത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയോട് മാപ്പു ചോദിക്കുന്നു. ‘ചെയ്ത് തെറ്റാണെന്ന് എനിക്കറിയാം, നിങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു, എന്നോട് ക്ഷമിക്കണം’ - എന്നും കണ്ണീരോടെ കരണ്‍ പറഞ്ഞു.

പല തവണ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ തന്നോട് ചോദിച്ചു. എന്നാല്‍, ഒന്നും മിണ്ടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ പല കഥകളും പുറത്തുവരുന്നതിനാലാണ് യാഥാര്‍ത്ഥ്യം പറയാന്‍ തീരുമാനിച്ചതെന്നും മക്‌ഡോഗല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം