അമേരിക്കയില്‍ 487 ഇന്ത്യന്‍ പൗരന്മാര്‍ കൂടി നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. ഇക്കാര്യം അമേരിക്ക ഇന്ത്യയെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. ഇന്ത്യസ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നാടുകടത്തപ്പെട്ടവരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ അമേരിക്കന്‍ അധികാരികളുമായി ഇന്ത്യ ചര്‍ച്ച ചെയ്യുമെന്നും മിശ്ര പറഞ്ഞു.
അതേസമയം അടുത്താഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുകയാണ്. സന്ദര്‍ശന വേളയില്‍ മോദി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. ഈമാസം 12 മുതല്‍ 13 വരെയാണ് മോദി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നത്. ട്രംപ് സ്ഥാനമേറ്റതിനുശേഷം അമേരിക്ക സന്ദര്‍ശിക്കുന്ന ചുരുക്കം ലോക നേതാക്കളില്‍ ഒരാളാണ് മോദി.