Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുളിമുറിയിൽ തലയിടിച്ചു വീണു; ബ്രസീലിയൻ പ്രസിഡന്റിന് ഓർമ്മ പോയി

വീഴ്ചയിൽ ഓർമ്മ നഷ്ടപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

കുളിമുറിയിൽ തലയിടിച്ചു വീണു; ബ്രസീലിയൻ പ്രസിഡന്റിന് ഓർമ്മ പോയി

റെയ്‌നാ തോമസ്

, ചൊവ്വ, 31 ഡിസം‌ബര്‍ 2019 (19:11 IST)
കുളിമുറിയിൽ തലയടിച്ചു വീണ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ ഓർമ്മ പോയി. തിങ്കളാഴ്ചയാണു പ്രസിഡന്റ് ഔദ്യോഗിക വസതിയായ അൽവോറഡ കൊട്ടാരത്തിലെ കുളിമുറിയിൽ തലയടിച്ചു വീണത്. വീഴ്ചയിൽ ഓർമ്മ നഷ്ടപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 
 
തലേ ദിവസം താൻ ചെയ്ത കാര്യങ്ങൾ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓർമ്മ തിരികെ കിട്ടിയ ശേഷം പ്രസിഡന്റ് പറഞ്ഞു.
 
ഇപ്പോൾ താൻ സുഖപ്പെട്ടു വരികയാണെന്നും ജെയർ കൂട്ടിച്ചേർത്തു. ബ്രസീലിലെ സായുധ സേന ആശുപത്രിയിലെ ചികിത്സയ്‌ക്കു ശേഷം ചൊവ്വാഴ്‌ചയാണ് അദ്ദേഹം വസതിയിൽ തിരികെ എത്തിയത്. സിടി സ്കാനിൽ അപാകതകളൊന്നും കണ്ടില്ല. താത്‌കാലികമായി ഓർമ നഷ്ടമാണു പ്രസിഡന്റിനു സംഭവിച്ചതെന്നു ഡോക്‌ടർമാർ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2020 വരവറിയിച്ചു, ആദ്യമെത്തിയത് ന്യൂസിലൻഡിലെ സമോവ ദ്വീപിൽ !