Webdunia - Bharat's app for daily news and videos

Install App

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍

കൂടാതെ ഗാസയിലെ ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ളവരെ അനുവദിക്കണമെന്നും ഇസ്രായേലിനോട് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 ജൂലൈ 2025 (18:33 IST)
starmer
ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ഗാസയിലെ ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ളവരെ അനുവദിക്കണമെന്നും ഇസ്രായേലിനോട് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. 
 
കൂടാതെ വെസ്റ്റ്ബാങ്കില്‍ അധിനിവേശം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ഉടന്‍ ബന്ദികളെ മോചിപ്പിക്കണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. കൂടാതെ ഗാസയിലെ ഭരണത്തില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും അദ്ദേഹം നിബന്ധന വെച്ചു. അതേസമയം ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി റിപ്പോര്‍ട്ട് ചെയ്തു. അതിശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി തിരകള്‍ ആഞ്ഞടിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയില്‍ ഉണ്ടായത്. സുനാമിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
സുനാമി ജപ്പാനിലും ആഞ്ഞടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിതാമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇതുവരെ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയില്‍ സുനാമി അടിച്ചിട്ടുണ്ട്. ഇതോടെ ഹുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട് 2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച് സുനാമിയില്‍ ആണവ കേന്ദ്രം തകര്‍ന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments