Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയില്‍ ഉണ്ടായത്. സുനാമിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

russia

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ജൂലൈ 2025 (11:29 IST)
russia
ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി. അതിശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി തിരകള്‍ ആഞ്ഞടിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയില്‍ ഉണ്ടായത്. സുനാമിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
സുനാമി ജപ്പാനിലും ആഞ്ഞടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിതാമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇതുവരെ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയില്‍ സുനാമി അടിച്ചിട്ടുണ്ട്. ഇതോടെ ഹുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട് 2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച് സുനാമിയില്‍ ആണവ കേന്ദ്രം തകര്‍ന്നിരുന്നു.
 
സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും അമേരിക്കന്‍ അധികൃതവും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുമാണ് കോണ്‍സിലേറ്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്