Webdunia - Bharat's app for daily news and videos

Install App

അടിവസ്ത്രം പുറത്ത് കാണുന്നു, ഈ കാഴ്‌ച വെറുപ്പുളവാക്കുന്നു - എയര്‍ഹോസ്റ്റസുമാര്‍ക്കെതിരെ പരാതി

അടിവസ്ത്രം പുറത്ത് കാണുന്നു, ഈ കാഴ്‌ച വെറുപ്പുളവാക്കുന്നു - എയര്‍ഹോസ്റ്റസുമാര്‍ക്കെതിരെ പരാതി

Webdunia
ബുധന്‍, 24 ജനുവരി 2018 (14:17 IST)
അടിവസ്ത്രം പുറത്ത് കാണുന്ന രീതിയിലുള്ള എയര്‍ ഏഷ്യാ വിമാനത്തിലെ വനിതാ ജീവനക്കാര്‍ ഡ്രസിംഗ് രീതിക്കെതിരെ യാത്രക്കാരി. ജീവനക്കാരുടെ  വസ്‌ത്രധാരണം കാണുമ്പോള്‍ തനിക്ക് അറപ്പ് തോന്നുന്നുവെന്ന് ന്യൂസിലന്‍ഡ് സ്വദേശിയായ ജൂണ്‍ റോബോര്‍‌ട്‌സണ്‍ വ്യക്തമാ‍ക്കി.

എയര്‍ ഏഷ്യാ വിമാനത്തിലെ വനിതാ ജീവനക്കാരുടെ വസ്‌ത്ര ധാരണത്തിനെതിരെ ജൂണ്‍ റോബോര്‍‌ട്‌സണ്‍ മലേഷ്യന്‍ സെനറ്റര്‍ ദാകുര്‍ ഹനഫി മാമതിന് പരാതി നല്‍കി. ഈ രീതിയിലുള്ള ഡ്രസിംഗ് അരോചകമായി തീരുന്നുവെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കുന്നു.

യൂറോപ്യന്‍ എയര്‍‌ലൈന്‍‌സുകളിലെ ജീവനക്കാരും ന്യൂസിലന്‍ഡ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ വിമാന സര്‍വീസുകളില്‍ ജോലി ചെയ്യുന്നവരായ സ്‌ത്രീകളും എയര്‍ ഏഷ്യാ വിമാനത്തിലേതു പോലെ വസ്‌ത്രം ധരിക്കാറില്ല.   മലേഷ്യയെ പോലെ മികച്ച ആദരണീയ രാജ്യം സ്ത്രീകള്‍ വേശ്യകളെപോലെ പെരുമാറുന്നത് അനുവദിക്കാന്‍ പാടുണ്ടോയെന്നും ജൂണ്‍ റോബോര്‍‌ട്‌സണ്‍ ചോദിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജൂണ്‍ റോബേര്‍ട്‌സണ്‍ അക്വാലന്‍ഡില്‍ നിന്ന് ക്വാലാലംപൂരിലേക്ക് യാത്ര ചെയ്തത്. ഈ യാത്രായിലാണ് വനിതാ ജീവനക്കാരുടെ ഡ്രസിംഗ് ഇവര്‍ക്ക് അരോചകമായി തോന്നിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments