Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെഗുവേരയുടെ ജന്മഗൃഹം വിൽപനയ്‌ക്ക്

ചെഗുവേരയുടെ ജന്മഗൃഹം വിൽപനയ്‌ക്ക്
, വെള്ളി, 26 ജൂണ്‍ 2020 (15:08 IST)
അർജന്റീനയിലെ റൊസാരിയോയിലെ ചെഗുവേരയുടെ ജന്മഗൃഹം വിൽപനയ്‌ക്ക്.നിലവിലെ വീടിന്റെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002ലാണ് സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെ 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് വാങ്ങിയത്.എന്നാൽ അത് പ്രാവർത്തികമായില്ല. എത്ര വിലയ്ക്കാണ് വീടു വില്‍ക്കാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
 
നിലവിൽ ഒരുപാട് സഞ്ചാരികളും പ്രമുഖരുമാണ് ചെഗുവേരയുടെ ഉര്‍ക്വിസ തെരുവിനും എന്‍ട്രെ റയോസിനും ഇടയിലുള്ള ഈ വീട് കാണാന്‍ വരുന്നത്.ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍ തുടങ്ങിയവരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. 1950കളിൽ ചെഗുവേര നടത്തിയ മോട്ടോർ സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസയും ജന്മഗൃഹം സന്ദർശിക്കാൻ എത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രെറ്റയുടെ സെവൻ സീറ്റർ പതിപ്പിന്റെ പേര് 'അൽകാസർ' എന്ന് റിപ്പോർട്ടുകൾ