ഇന്ത്യൻ കടൽ വിഭവ മൊത്തവ്യാപാരിയായ ബസു ഇന്റർനാഷണലിൽ നിന്നുള്ള മ്ത്സ്യത്തിന്റെ ഇറക്കുമതി ഒരാഴ്‌ച്ചത്തേക്ക് നിരോധിച്ചതായി ചൈന. ഇവിടെനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കണവ മത്സ്യത്തിന്റെ മൂന്നു സാമ്പിളുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നിരോധനം.
ഒരാഴ്‌ചക്ക് ശേഷം ഇറക്കുമതി സാധാരണ നിലയിലാകുമെന്നും ചൈനീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.