China 10 G Network: നിങ്ങളവിടെ 5ജിയും നോക്കിയിരുന്നോ.. ഞങ്ങൾ 10ജിയിലെത്തി, ഞെട്ടിച്ച് ചൈന
China 10 G Network: ചൈന 10G നെറ്റ്‌വർക്ക് പരീക്ഷിച്ചു; ഇനി അതിവേഗ ഇന്റർനെറ്റ്
ലോകം അഞ്ചാം തലമുറ ടെലികോം സാങ്കേതികവിദ്യയെ പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ 10 ജി സാങ്കേതിക വിദ്യ പരീക്ഷാണാര്‍ഥത്തില്‍ നടപ്പിലാക്കി ചൈന. 10 ജിഗാബൈറ്റ് വരെ വേഗം വരുന്നതാണ് ചൈന അവതരിപ്പിച്ച 10 ജി . ഇതുകൊണ്ട് ഒരു സിനിമ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഇന്ത്യയടക്കം പല രാജ്യങ്ങളില്‍ ഇപ്പോഴും 5ജി സാങ്കേതികവിദ്യ തന്നെ പൂര്‍ണമായി ലഭ്യമായിട്ടില്ല. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയില്‍ ചൈന പരീക്ഷണാര്‍ഥം 10ജി നെറ്റ്വര്‍ക്ക് ആരംഭിച്ചത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്നാണ് സാങ്കേതിക വിദ്യ ഒരുക്കിയത്. ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലെ പിതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. സിനിമ ഡൗണ്‍ലോഡിനേക്കാള്‍ വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്ങ്, സ്മാര്‍ട്ട് സിറ്റികള്‍, ഡ്രൈവറില്ലാ കാറുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ചൈന 10ജി ഒരുക്കിയിട്ടുള്ളത്.