പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക
ഇതോടെ ഈ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഉള്‍പ്പെടും.
പാക്കിസ്ഥാന് അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റ് ജെ -35 യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും. അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളാണ് ചൈന പാക്കിസ്ഥാന് നല്‍കുന്നത്. ഇതോടെ ഈ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഉള്‍പ്പെടും. എന്നാല്‍ നിലവില്‍ ഇത്തരം യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഇല്ല.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനം പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ എടുക്കും. 2024 നവംബറിലാണ് ചൈന തങ്ങളുടെ രണ്ടാമത്തെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് -ജെ35 വിമാനം പുറത്തിറക്കിയത്. ഇരട്ട എഞ്ചിന്‍, സിംഗിള്‍ സീറ്റര്‍ സൂപ്പര്‍സോണിക് ജെറ്റ് ആയ ജെ-35, ഇലക്ട്രോ-ഒപ്റ്റിക്കല്‍ ടാര്‍ഗെറ്റിംഗ് സിസ്റ്റം, ശത്രുവിമാനങ്ങളെ വേട്ടയാടുന്നതിനുള്ള ഇന്‍ഫ്രാറെഡ് സെര്‍ച്ച്-ആന്‍ഡ്-ട്രാക്ക് എന്നിവയുള്‍പ്പെടെ നൂതന ഏവിയോണിക്സ് സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്നതാണ്.