മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!
ഇപ്പോള്‍ കുട്ടി കുരയ്ക്കുന്നതിലൂടെ മാത്രമേ ആശയവിനിമയം നടത്തുന്നുള്ളൂ.
തായ്ലന്‍ഡിലെ മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ എട്ട് വയസ്സുള്ള ആണ്‍കുട്ടി ആറ് നായ്ക്കളുടെ കൂടെയാണ് വളര്‍ന്നത്. ഇപ്പോള്‍ കുട്ടി കുരയ്ക്കുന്നതിലൂടെ മാത്രമേ ആശയവിനിമയം നടത്തുന്നുള്ളൂ. തൈഗറിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടിയെ പലപ്പോഴും മയക്കുമരുന്നിന് അടിമയായ അമ്മയും മൂത്ത സഹോദരനും കുടുംബത്തിലെ ആറ് നായ്ക്കളുടെ കൂട്ടത്തില്‍ ഉപേക്ഷിക്കാറുണ്ടായിരുന്നു. രണ്ട് വര്‍ഷമായി അവന്‍ സ്‌കൂളില്‍ പോയിരുന്നില്ല.
മനുഷ്യ സമ്പര്‍ക്കം കുറവും സുഹൃത്തുക്കളുമില്ലാത്തതിനാലും നിരന്തരമായി നായ്കളുമായുളള സമ്പര്‍ക്കവും കാരണം എട്ട് വയസ്സുകാന ആണ്‍കുട്ടി കുരച്ചുകൊണ്ടാണ് ഇപ്പോള്‍ ആശയവിനിമയം നടത്തുന്നത്. തായ്ലന്‍ഡിലെ ഉത്തരാദിത് പ്രവിശ്യയിലെ ലാപ്ലേ ജില്ലയിലെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് ജൂണ്‍ 30 ന് ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പലും പ്രാദേശിക പ്രവര്‍ത്തകരും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
എട്ടുവയസ്സുകാരനെ ഇപ്പോള്‍ ഒരു കുട്ടികളുടെ അഭയകേന്ദ്രത്തില്‍ പരിപാലിക്കുകയാണ്. ആണ്‍കുട്ടിക്ക് നല്ലൊരു ജീവിതം നയിക്കാന്‍ അവസരം നല്‍കും, കുട്ടിക്ക് ആവശ്യമായതെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.