Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലിനു മുന്നില്‍ റീലുമായി യൂട്യൂബര്‍ മണവാളന്‍

manavalan

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 ജനുവരി 2025 (20:34 IST)
ജയിലിനു മുന്നില്‍ റീലുമായി യൂട്യൂബര്‍ മണവാളന്‍. ജയിലില്‍ അടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെ കൊണ്ട് കൂട്ടുകാര്‍ പറയിപ്പിക്കുന്നുണ്ട്. തൃശ്ശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാ യൂട്യൂബര്‍ മണവാളന്‍ പിടിയിലായത്. ഇതുവരെ ഒളിവിലായിരുന്നു പ്രതി. യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാഹിന്‍ ഷാ എന്ന 26 കാരനാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിക്കെതിരെ തൃശൂര്‍ വെസ്റ്റ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 
 
മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമയാണ് പ്രതി. 15 ലക്ഷം ഫോളോവേഴ്സ് ചാനലുണ്ട്. കഴിഞ്ഞ ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിദ്യാര്‍ഥികളെ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോബി ചെമ്മണ്ണൂരിനു വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ