Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചടികള്‍ക്കുള്ള തുടക്കമോ! അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

Donald Trump

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 24 ജനുവരി 2025 (08:16 IST)
അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് കോടതിയുടെ സ്റ്റേ ചെയ്തു. കോടതി ഉത്തരവിന്റെ തുടര്‍നടപടികള്‍ 14 ദിവസത്തേക്കാണ് സ്‌റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന് ജഡ്ജി പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി ആദ്യദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കി. 
 
ഫെബ്രുവരി 20നാണ് നിയമം പ്രാബല്യത്തില്‍ വരാനിരുന്നത്. ഇതുവരെ അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കുമായിരുന്നു. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കന്‍ പൗരന്മാരുടെയും സ്ഥിരതാമസ അനുമതി ലഭിച്ചവരുടെ മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. വര്‍ഷം രണ്ടരലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കും എന്നാണ് കണക്കുകള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രതീഷ് എണീക്കു, അനക്കമില്ലാതെ ചാറ്റ് ജിപിടി, ലോകമെങ്ങും സേവനങ്ങൾ തടസപ്പെട്ടു