അമേരിക്കന്‍ സംവിധാനത്തിന് പൂര്‍ണ്ണമായും കരകയറാന്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ കുടിയേറ്റം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചതായി ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ദീര്‍ഘമായ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
പൗരന്മാരല്ലാവത്തര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ് സിഡികളും നിര്‍ത്തലാക്കും. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുകയോ പൊതുജനങ്ങള്‍ക്ക് ഭാരമാവുകയോ സുരക്ഷയ്ക്ക് ഭീഷണിയാവുകയോ അമേരിക്കന്‍ സംസ്‌കാരത്തോട് പൊരുത്തപ്പെടാതെ പോവുകയോ ചെയ്യുന്ന ഏതൊരു വിദേശ പൗരനെയും നാടുകടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അഭയാര്‍ഥി ഭാരമാണ് അമേരിക്കന്‍ സാമൂഹിക തകര്‍ച്ചയുടെ പ്രധാനകാരണമെന്നും ട്രംപ് വ്യക്തമാക്കി.