Donald Trump: താരിഫ് നയം കൊണ്ട് അമേരിക്കയെ സമ്പന്നമാക്കി, ഓരോ യുഎസ് പൗരനും 2000 ഡോളർ വീതം നൽകുമെന്ന് ട്രംപ്
താരിഫുകളെ എതിര്‍ക്കുന്നവര്‍ മണ്ടന്മാരാണ്. നമ്മളില്‍പ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യത്താണ്.
തന്റെ കടുത്ത താരിഫ് നയങ്ങള്‍ കൊണ്ട് അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കിമാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ താരിഫ് നയങ്ങളെ വിമര്‍ശിക്കുന്നവര്‍ വിഡ്ഡികളാണെന്നും ട്രംപ് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നയങ്ങളുടെ നിയമസാധുതയെ പറ്റി യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍.
താരിഫുകളെ എതിര്‍ക്കുന്നവര്‍ മണ്ടന്മാരാണ്. നമ്മളില്‍പ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യത്താണ്. നമ്മുടെ ഓഹരി വിപണി റെക്കോര്‍ഡ് വിലയിലാണ്. പണപ്പെരുപ്പമില്ല,വിരമിക്കല്‍ സേവിങ്‌സ് പ്ലാനുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. താമസിയാതെ നമ്മുടെ 37 ട്രില്യണ്‍ ഡോളറിന്റെ ഭീമമായ കടം നമ്മള്‍ വീട്ടാനായി തുടങ്ങും. യുഎസില്‍ റെക്കോര്‍ഡ് നിക്ഷേപമാണ് നടക്കുന്നത്. ഉയര്‍ന്ന വരുമാനക്കാര്‍ക്കൊഴികെ എല്ലാവര്‍ക്കും കുറഞ്ഞത് 2000 ഡോളര്‍(1.77 ലക്ഷം രൂപ) വീതം ലാഭവിഹിതം നല്‍കും. തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ ട്രംപ് കുറിച്ചു.
തന്റെ താരിഫ് നയം കൊണ്ട് ആഭ്യന്തര നിക്ഷേപത്തില്‍ കുതിച്ചുചാട്ടമുണ്ടായെന്നും ബിസിനസുകള്‍ അമേരിക്കയിലേക്ക് ഒഴുകിയെത്തുകയാണെന്നും ട്രംപ് പറഞ്ഞു. താരിഫുകള്‍ കാരണം മാത്രമാണ് വ്യാപാര സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നത്. കോടതിയോട് ഇതാരും പറഞ്ഞുകൊടുത്തില്ലെ ട്രംപ് ചോദിച്ചു.
ദേശീയ അടിയന്തരാവസ്ഥകളില്‍ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ച് 1977ലെ നിയമപ്രകാരം താരിഫുകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ പ്രസിഡന്റ് കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയോ എന്ന സംശയമാണ് കഴിഞ്ഞ ദിവസം യുഎസ് സുപ്രീം കോടതി ഉന്നയിച്ചത്.