ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെയും ജമാത്ത് ഉദ് ധവയുടെയും മേധാവിയായ ഭീകരന്‍ ഹാഫിസ് സയ്യീദിന്റെ സുരക്ഷ പാകിസ്ഥാന്‍ സര്‍ക്കാരും ചാരസംഘടനയായ ഐഎസ്‌ഐയും ചേര്‍ന്ന് ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടാണ് ഈ നീക്കമെന്നാണ് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലാഹോറിലെ ജനസാന്ദ്രതയേറിയ ജനവാസകേന്ദ്രത്തിലാണ് സയീദിനെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷയ്ക്കായി എസ്എസ്ജി കമാന്‍ഡോകളെയും വിന്യസിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ താമസിക്കുന്ന പ്രദേശത്തിന് ചുറ്റുമായി സാധാരണക്കാരുടെ വീടുകളും പള്ളികളുമാണ് ഉള്ളതെന്നാണ് സൂചന.
2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ഹാഫിസ് സയ്യീദിന്റെ പങ്ക് സ്ഥിരീകരിച്ചിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലും ഹഫീസ് സയ്യീദിന്റെ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് പങ്കുണ്ടായിരുന്നു. നിലവില്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഭീകരനാണ് ഹഫീസ് സയ്യീദ്.