Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഡാനിഷ് കനേറിയ ഹിന്ദു ആയതിനാല്‍ ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ പോലും പാക് താരങ്ങള്‍ വിസമ്മതിച്ചു; ഷൊയബ് അക്‍തറിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Pakistan

സനില്‍ ദേവദാസ്

കറാച്ചി , വ്യാഴം, 26 ഡിസം‌ബര്‍ 2019 (19:59 IST)
മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ സ്വന്തം ടീം അംഗങ്ങളില്‍ നിന്ന് കടുത്ത വിവേചനം നേരിട്ടിരുന്നു എന്ന് മുന്‍ പേസ് ബൌളര്‍ ഷൊയബ് അക്‍തറിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഡാനിഷ് കനേറിയ ഹിന്ദുവായതിനാല്‍ ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ പോലും പാകിസ്ഥാന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നതായി അക്‍തര്‍ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 
 
ഡാനിഷ് കനേറിയയുടെ പ്രകടനമികവ് ഒരിക്കല്‍ പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. മതത്തിന്‍റെ പേരില്‍ അദ്ദേഹത്തിന് കടുത്ത വിവേചനങ്ങളെ നേരിടേണ്ടിവന്നു - ഷൊയബ് അക്‍തര്‍ പറയുന്നു. അക്‍തറിന്‍റെ ഈ വെളിപ്പെടുത്തല്‍ പാകിസ്ഥാനിലും ഇന്ത്യയിലും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ്.
 
പാകിസ്ഥാനില്‍ ഹിന്ദുക്കളെ മറ്റൊരു രീതിയിലാണ് ട്രീറ്റുചെയ്യുന്നതെന്ന ഇന്ത്യയില്‍ ബി ജെ പിയും മറ്റും ഉയര്‍ത്തുന്ന വാദങ്ങളെ ശരിവയ്ക്കുകയാണ് ഷൊയബ് അക്‍തറിന്‍റെ വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ ടീമിലെ രണ്ടാമത്തെ ഹിന്ദു താരമായിരുന്നു ഡാനിഷ് കനേറിയ. അനില്‍ ദല്‍‌പത് ആയിരുന്നു ആദ്യം പാക് ടീമില്‍ ഇടം കണ്ടെത്തിയ ഹിന്ദു സമുദായാംഗം. 
 
ഡാനിഷ് പ്രഭാശങ്കര്‍ കനേറിയ 61 ടെസ്റ്റ് മത്‌സരങ്ങളാണ് പാകിസ്ഥാനുവേണ്ടി കളിച്ചത്. 261 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. 18 ഏകദിനങ്ങളില്‍ നിന്ന് 15 വിക്കറ്റുകളും കനേറിയയുടെ പേരിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംജിയുടെ മൂന്നാമൻ കരുത്തുറ്റ മാക്സസ് ഡി 90, എത്തുക സ്വന്തം എഞ്ചിനിൽ !