Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബന്ധികളെ വിട്ടയക്കാം; ഗാസ വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്

ഗാസയുടെ ഭരണം കൈമാറാനുമാണ് ഹമാസ് സമ്മതം അറിയിച്ചത്.

Gaza Attack, Hunger death, Israel- Palestine, world News, ഗാസ ആക്രമണം, പട്ടിണി മരണം, ഇസ്രായേൽ- പലസ്തീൻ

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ഒക്‌ടോബര്‍ 2025 (08:31 IST)
ഗാസ വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ധികളെ വിട്ടയക്കാനും ഗാസയുടെ ഭരണം കൈമാറാനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. അതേസമയം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പറയുകയും മറ്റു ഉപാധികളില്‍ മേല്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയും ഹമാസ് ചെയ്തു.
 
നേരത്തെ ഞായറാഴ്ച വൈകുന്നേരം ആറിനകം സമാധാന കരാര്‍ അംഗീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം ഹമാസിനെ നശിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഗാസയുടെ ഭരണം സ്വതന്ത്ര ടെക്‌നോക്രാറ്റുകളുടെ പലസ്തീന്‍ സമിതിക്ക് കൈമാറാന്‍ തയ്യാറാണ് എന്നാണ് ഹമാസ് അറിയിച്ചത്.
 
അതേസമയം ഹമാസിന്റെ നിരായുധീകരണം എന്ന സമാധാന പദ്ധതിയിലെ നിര്‍ദേശത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇസ്രയേലി സൈന്യത്തിന്റെ ഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഇടക്കാല സര്‍ക്കാര്‍ എന്നിവയായിരുന്നു ട്രംപ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന 7 രാജ്യങ്ങള്‍ :യുഎസ് മൂന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം അറിയാമോ