കൗമാരകാലത്ത് ഹൃദയാഘാതം ഉണ്ടായതിനെ കുറിച്ച് ഓര്‍ത്തെുടുക്കുകയാണ് 23കാരിയായ സൈറ എന്ന പെണ്‍കുട്ടി. ഒന്‍പതു വര്‍ഷം മുന്‍പാണ് ഹൃദയാഘാതം ഉണ്ടായത്. കുടുംബത്തോടൊപ്പം ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ സൈറ സീഗര്‍ തന്റെ വീടിന്റെ ഹാളില്‍ വീഴുകയായിരുന്നു. ആ സമയം ഒരു ചിത്രശലഭത്തെപ്പോലെ പറക്കുന്നതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് സൈറ പറയുന്നു. അബോധാവസ്ഥയിലായിരുന്ന അവളെ വീട്ടുകാര്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു. കടുത്ത ക്ഷീണവും കൈയുടെ മുകള്‍ ഭാഗത്ത് കത്തുന്ന വേദനയും അനുഭവപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ ആ സമയത്ത് അത് ഹൃദയാഘാതമാണെന്ന് തനിക്ക് അറിയില്ലായിരുന്നു. ഡോക്ടര്‍മാര്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ജീവിത ശൈലി ക്രമപ്പെടുത്തിയെന്ന് പെണ്‍കുട്ടി പറയുന്നു.