India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ വെടിവയ്പ്; പാക്കിസ്ഥാന്‍ പ്രകോപനം നിര്‍ത്താത്തത് രണ്ടും കല്‍പ്പിച്ചോ?
സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്
India vs Pakistan: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഉടലെടുത്ത ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. കശ്മീരിലെ പൂഞ്ച്, കുപ്വാര മേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം നിയന്ത്രണരേഖയില്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍.
പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ഇന്ത്യന്‍ സൈനിക നേതൃത്വം ആരോപിച്ചു. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് രാത്രിയില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പിനോടു ഇന്ത്യ അതേ നാണയത്തില്‍ തന്നെ പ്രതികരിക്കുകയും ചെയ്തു.
സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ ചൈനയുടെ സഹായം പാക്കിസ്ഥാനു ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ സഹായം തേടിയതിനു ശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യയുടെ നിയന്ത്രണരേഖകളില്‍ പ്രകോപനം നടത്തുന്നതെന്നാണ് വിവരം. ഏത് സമയവും എന്തും സംഭവിക്കാവുന്ന ഭീതികരമായ അവസ്ഥയിലാണ് ഇരു രാജ്യങ്ങളുടെ അതിര്‍ത്തികള്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുകയാണ്. രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധശേഷി ഉണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. ' ഇന്ത്യ ഏതുതരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നുവോ അതിനനുസരിച്ചായിരിക്കും ഞങ്ങളുടെ പ്രതികരണം. കൃത്യമായി അളന്നുമുറിച്ചുള്ള പ്രതികരണമായിരിക്കും അത്. പൂര്‍ണമായി പരസ്പരം ആക്രമിക്കുന്ന സാഹചര്യം വന്നാല്‍ അത് യുദ്ധസമാന അന്തരീക്ഷത്തിലേക്ക് എത്തും,' ഖ്വാജ മുഹമ്മദ് പറഞ്ഞു.