Webdunia - Bharat's app for daily news and videos

Install App

India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ വെടിവയ്പ്; പാക്കിസ്ഥാന്‍ പ്രകോപനം നിര്‍ത്താത്തത് രണ്ടും കല്‍പ്പിച്ചോ?

സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്

രേണുക വേണു
തിങ്കള്‍, 28 ഏപ്രില്‍ 2025 (11:23 IST)
India vs Pakistan: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഉടലെടുത്ത ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. കശ്മീരിലെ പൂഞ്ച്, കുപ്വാര മേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം നിയന്ത്രണരേഖയില്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. 
 
പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ഇന്ത്യന്‍ സൈനിക നേതൃത്വം ആരോപിച്ചു. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് രാത്രിയില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പിനോടു ഇന്ത്യ അതേ നാണയത്തില്‍ തന്നെ പ്രതികരിക്കുകയും ചെയ്തു. 
 
സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ ചൈനയുടെ സഹായം പാക്കിസ്ഥാനു ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ സഹായം തേടിയതിനു ശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യയുടെ നിയന്ത്രണരേഖകളില്‍ പ്രകോപനം നടത്തുന്നതെന്നാണ് വിവരം. ഏത് സമയവും എന്തും സംഭവിക്കാവുന്ന ഭീതികരമായ അവസ്ഥയിലാണ് ഇരു രാജ്യങ്ങളുടെ അതിര്‍ത്തികള്‍. 
 
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുകയാണ്. രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധശേഷി ഉണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. ' ഇന്ത്യ ഏതുതരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നുവോ അതിനനുസരിച്ചായിരിക്കും ഞങ്ങളുടെ പ്രതികരണം. കൃത്യമായി അളന്നുമുറിച്ചുള്ള പ്രതികരണമായിരിക്കും അത്. പൂര്‍ണമായി പരസ്പരം ആക്രമിക്കുന്ന സാഹചര്യം വന്നാല്‍ അത് യുദ്ധസമാന അന്തരീക്ഷത്തിലേക്ക് എത്തും,' ഖ്വാജ മുഹമ്മദ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം; കേരളത്തില്‍ നിന്ന് മടങ്ങിയത് ആറുപേര്‍

പഹല്‍ഗാം ഭീകരാക്രമണം: ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടിയില്‍ അതൃപ്തി അറിയിച്ച് ഒമര്‍ അബ്ദുള്ള

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു, മന്ത്രിമാർ രാജി വെച്ചത് പേടിച്ച്? സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജര്‍

അടുത്ത ലേഖനം
Show comments