Select Your Language

Notifications

webdunia
webdunia
webdunia
webdunia

'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

ഉയര്‍ന്ന നികുതി കാരണം ഇന്ത്യയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ലെന്നും ട്രംപ് പറഞ്ഞു

Narendra Modi and Donald Trump

രേണുക വേണു

, ശനി, 8 മാര്‍ച്ച് 2025 (15:18 IST)
അമേരിക്കയ്ക്കു മുന്നില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വഴങ്ങുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കു മൂര്‍ച്ഛ കൂട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് ട്രംപ് പറഞ്ഞു. 
 
ഉയര്‍ന്ന നികുതി കാരണം ഇന്ത്യയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. ' അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കു ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. അതുകൊണ്ട് അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ നികുതിയില്‍ ഇളവു കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറാകുന്നുണ്ട്,' ട്രംപ് പറഞ്ഞു. 
 
ഇന്ത്യ നമുക്കുമേല്‍ വലിയ നികുതിയാണ് ചുമത്തുന്നത്. ഒടുവില്‍ നികുതി കുറയ്ക്കാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്. എന്തായാലും അവര്‍ നികുതി കുറയ്ക്കുമെന്ന് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം