റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കണമെങ്കില്‍ യുഎസ് ഉപരോധമുള്ള ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും ഇന്ത്യയ്ക്ക് എണ്ണ വാങ്ങേണ്ടി വരുമെന്ന് ഇന്ത്യ. പ്രധാന എണ്ണ ഉത്പാദകരായ റഷ്യ,ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി ഒരേസമയം നടക്കാതെ വരുന്ന സാഹചര്യമുണ്ടായാല്‍ രാജ്യത്ത് എണ്ണ വില കുതിച്ചുയരുമെന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ യുഎസില്‍ വ്യാപാര ചര്‍ച്ചയ്‌ക്കെത്തിയ സംഘം വ്യക്തമാക്കിയത്.
യുഎസ് ഉപരോധത്തെ തുടര്‍ന്ന് 2019ല്‍ ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയിരുന്നു. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ഇന്ത്യ ഇറക്കുമതി കുറച്ചെങ്കില്‍ മാത്രമെ വ്യപാര ചര്‍ച്ച ഫലവത്താകു എന്നാണ് യുഎസ് നിലപാട്. ഇന്ത്യക്കെതിരെ നീങ്ങാന്‍ ശ്രമമില്ല. യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനാണ് ശ്രമം. എന്നാല്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ റഷ്യയ്ക്ക് യുദ്ധം ചെയ്യാനുള്ള പണമാണ് ലഭിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ചര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ നിലപാട് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അടക്കമുള്ള സംഘം വ്യക്തമാക്കിയിരിക്കുന്നത്.