Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കൻ സൈന്യവും പെന്റഗണും ഇനി ഭീകരരുടെ പട്ടികയിൽ: പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ്

അമേരിക്കൻ സൈന്യവും പെന്റഗണും ഇനി ഭീകരരുടെ പട്ടികയിൽ: പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ്

അഭിറാം മനോഹർ

, ചൊവ്വ, 7 ജനുവരി 2020 (13:56 IST)
അമേരിക്കൻ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് കൊണ്ട് ഇറാൻ പാർലമെന്റ് ബിൽ പാസാക്കി. ഇറാൻ ചാരസേന മേധാവിയായിരുന്ന ഖാസിം സുലൈമാനിയുടെ മരണത്തിന് പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം. പെന്റഗണിനേയും ഇറാൻ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
ഇറാഖിൽ വ്യോമാക്രമണം നടത്തിയാണ് അമേരിക്കൻ സേന ഇറാൻ ചാരസേനാ മേധാവിയായ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. ഇതിന് പ്രതികാരമായി ബാഗ്‌ദാദിലെ അമേരിക്കൻ എംബസി സ്ഥിതിചെയ്യുന്ന സുരക്ഷാമേഖലകളിൽ ഇറാനും അക്രമണം നടത്തിയിരുന്നു.
 
നേരത്തെ സുലൈമാനിയുടെ മരണത്തെ തുടർന്ന് തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച ഇറാൻ സുലൈമാനിയുടെ മരണത്തിന് പിന്നാലെ ഇറാനിലെ ജാകരൻ മോസ്കിലെ താഴികകുടത്തിൽ ചുവപ്പുകൊടി ഉയർത്തിയിരുന്നു. ഇത് യുദ്ധപ്രഖ്യാപനമാണെന്ന വിലയിരുത്തലുകൾ വന്നതോടെ അമേരിക്കൻ പൗരന്മാരെയോ,വസ്തുവകകളേയോ ഇറാൻ ലക്ഷ്യം വെച്ചാൽ പ്രത്യാഖാതം വലുതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇറാനിലെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങൾ അമേരിക്കൻ നിരീക്ഷണത്തിലാണെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
 
സാഹചര്യങ്ങൾ ഇത്തരത്തിൽ പൂർണമായും മോശമായതിനെ തൂടർന്ന് ഇറാൻ ആണവകരാറിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു. സുലൈമാനിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ട വിലാപയാത്രയിൽ അമേരിക്കൻ പ്രസിഡന്റിന്റെ തലക്ക് വില പ്രഖ്യാപിച്ചതായും വാർത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ പാർലമെന്റ് ബിൽ പാസ്സാക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത് എടുത്തുകൊടുത്തില്ല; യുവാവ് യുവതിയുടെ കാല്‍ തല്ലിയൊടിച്ചു