പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു; യുദ്ധത്തിന് സാധ്യതയോ
തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയാണ് പരാജയപ്പെട്ടത്.
പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയാണ് പരാജയപ്പെട്ടത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങളുടെയും വക്താക്കള്‍ ചര്‍ച്ചയ്ക്ക് പിന്നാലെ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു. ഇതോടെ വീണ്ടും യുദ്ധത്തിനുള്ള സാഹചര്യം ഒരുങ്ങുകയാണ്.
അതേസമയം യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്. എണ്ണ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണ കുറച്ചുകൊണ്ട് അമേരിക്കയുമായി അടുപ്പം ഉണ്ടാക്കുന്നതിനുള്ള സൂചനയാണ് ഇന്ത്യയുടെ ഈ നീക്കത്തെ വിലയിരുത്തുന്നത്. തിങ്കളാഴ്ച വരെ അമേരിക്കയില്‍ നിന്നുള്ള പ്രതിദിന ഇറക്കുമതി 5.4 ലക്ഷം ബാരല്‍ ആയിരുന്നു ഇന്ത്യയില്‍ എത്തിയിരുന്നത്. ഇതിപ്പോള്‍ 5.7ആയി കൂടിയിട്ടുണ്ട്.
അതേസമയം യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും രണ്ട് സംഭവങ്ങളുടെയും കാരണത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. യുഎസ്എസ് നിമിക്സ് എന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ആണ് ആദ്യം തകര്‍ന്നു വീണത്.