Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊന്‍ത ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയില്‍ ആറു മരണം

ആയിരക്കണക്കിന് ആളുകളെ മുന്‍കൂട്ടി ഒഴിപ്പിച്ചതിനാല്‍ കനത്ത ആള്‍നാശം ഉണ്ടായില്ല.

Montha Cyclone, Montha Cyclone Weather Update, Kerala Weather Live Updates, Montha Cyclone Kerala, മോന്‍ത ചുഴലിക്കാറ്റ്, കേരള വെതര്‍, ചുഴലിക്കാറ്റ് കേരളത്തില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (08:43 IST)
മൊന്‍ത ചുഴലിക്കാറ്റ് കര തൊട്ടു. കനത്ത നാശം വിതച്ചാണ് മൊന്‍ത ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടത്. ആയിരക്കണക്കിന് ആളുകളെ മുന്‍കൂട്ടി ഒഴിപ്പിച്ചതിനാല്‍ കനത്ത ആള്‍നാശം ഉണ്ടായില്ല. ഇതുവരെ ആറ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അര്‍ദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടത്. 43000 ഹെക്ടറിലധികം കൃഷിഭൂമി നശിച്ചു.
 
അതേസമയം വൈദ്യുതി മേഖലയില്‍ 2200 കോടി രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. 35000തിലധികം ആളുകളെ സുരക്ഷിത ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. വിജയനഗരം, വിശാഖപട്ടണം തുടങ്ങി നിരവധി ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. 32 വിമാനങ്ങളും 20 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 
 
അതേസമയം കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു; യുദ്ധത്തിന് സാധ്യതയോ