Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജപ്പാനിൽ ഉഷ്ണതരംഗം തുടരുന്നു; മരണം 44 ആയി

ജപ്പാനിൽ ഉഷ്ണതരംഗം തുടരുന്നു; മരണം 44 ആയി
, തിങ്കള്‍, 23 ജൂലൈ 2018 (17:48 IST)
ടോക്കിയോ: ജപ്പാനില്‍ തുടരുന്ന ഉഷ്ണതരംഗത്തിൽ മരണം 44 ആയി. ഞായറാഴ്ച 11 പേര്‍ കൂടി മരിച്ചതോടെയാണ്  മരണസംഖ്യ 44ലേക്ക് ഉയർന്നത്. ജൂലൈ മാസം ഒമ്പത് മുതൽ ജപ്പാലിൽ കടുത്ത ഉഷ്ണ തരംഗം രൂപപ്പെടുകയായിരുന്നു. 
 
നിലവിൽ പകൽ സമയത്ത് ജപ്പാനിലെ അന്തരീഷ ഊഷ്മാവ് വളരെ ഉയർന്ന നിലയിലാണ്.​ കുമാഗയയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 41 ഡിഗ്രി സെല്‍ഷ്യസാണ്  പകൽ സമയങ്ങളിൽ ഇവിടുത്തെ താപനനില​. മറ്റു പ്രദേശങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസും അതില്‍ കൂടുതലുമാണ്​ ചൂട്​. 
 
അതേസമയം നഗരങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസ്​ കൂടി ചൂടു വര്‍ധിക്കാന്‍ സാധ്യതയുള്ളതായി ജപ്പാന്‍ മീറ്ററോളജിക്കല്‍ ഏജന്‍സി അറിയിച്ചു. നേരിട്ട്​ സൂര്യപ്രകാശം ഏൽക്കാതിഒരിക്കാനും നിര്‍ജ്ജലീകരണം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും അധികൃതര്‍ ജനങ്ങള്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമന്യുവിന്റെ കൊലപാതകം അപലപനീയം, കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ല; ഗവര്‍ണര്‍